തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു.

ഇടുക്കി കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ടു.
സമീപത്ത് നിന്നും ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കാറിലുണ്ടായിരുന്ന ഒരാൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു.

കോട്ടയം കൂട്ടിക്കലിലെ  പ്ലാപ്പള്ളിയിൽ  ഉരുൾപൊട്ടലിൽ 3 മരണം.
13പേരെ കാണാതായതായി സൂചന. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.നിരവധി വീടുകൾക്ക് നാശ നഷ്ട്ടം സംഭവിച്ചതായും റിപ്പോർട്ട് ഉണ്ട്.

സംസ്ഥാനത്ത് അതീവജാഗ്രത തുടരാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍