പുതുപ്പാടി വില്ലേജ് ഓഫീസിലെ റവന്യൂ വിജിലൻസ് പരിശോധന : വില്ലേജ് അസിസ്റ്റന്റിന് സസ്‌പെൻഷൻ, മൂന്നുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്
താമരശ്ശേരി: റവന്യൂ വിജിലൻസ് വിഭാഗം വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഒരു ജീവനക്കാരന് സസ്പെൻഷനും വില്ലേജ് ഓഫീസർ ഉൾപ്പെടെ മൂന്നുപേർക്ക് കാരണം കാണിക്കൽ നോട്ടീസും.
പുതുപ്പാടി വില്ലേജ് ഓഫീസിലെ ജീവനക്കാർക്കെതിരേയാണ് നടപടി. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഗംഗാധരനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
വില്ലേജ് ഓഫീസർക്കും സ്പെഷ്യൽ വില്ലേജ് ഓഫീസർക്കും മറ്റൊരു വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനും കാരണം കാണിക്കൽ നോട്ടീസും നൽകി.സമയത്തിന് ഓഫീസിൽ ഹാജരാവാതെയും അപേക്ഷാനടപടികളിൽ കാലതാമസം വരുത്തിയും ജീവനക്കാർ കൃത്യവിലോപം കാണിക്കുകയാണെന്ന പരാതിയെത്തുടർന്ന് ഇക്കഴിഞ്ഞ സെപ്‌റ്റംബർ 24-ന് ഡെപ്യൂട്ടി കളക്ടർ എസ്. സുമയുടെ നേതൃത്വത്തിൽ റവന്യൂ വിജിലൻസ് വിഭാഗമാണ് പുതുപ്പാടി വില്ലേജ് ഓഫീസിൽ പരിശോധന നടത്തിയത്.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് തുടർനടപടിയെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍