താമരശ്ശേരിക്ക് സമീപം സൗത്ത് മലപുറത്ത് കാറപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റ്

താമരശ്ശേരി: ദേശീയ പാത 766ല്‍ താമരശ്ശേരിക്ക് സമീപം സൗത്ത് മലപുറത്ത് കാറപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റ്. മുക്കം കുറ്റിപ്പാല രാജീവ് കോളനിയില്‍ ഹസീക്(19), നിതിന്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രി രണ്ടുമണിയോടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവര്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നാലു പേരാണ് കാറില്‍ ഉണ്ടായിരുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍