ഓവുചാൽ അടഞ്ഞു: റോഡിൽ വെള്ളം കയറി വീടുകളിലേക്കുള്ള വഴി തടസ്സപ്പെട്ടു
താമരശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട കോരങ്ങാട് ടി ടി മുക്ക് ആറ്റു സ്ഥലം റോഡിലെ സിമൻറ് പൈപ്പ് കൊണ്ട് നിർമ്മിച്ച ഓവുചാൽ കല്ലും മണ്ണും വന്ന് തടഞ്ഞതോടെ റോഡിൽ വെള്ളം കയറിയതിനാൽ കാൽനട യാത്ര ചെയ്യാൻ സാധിക്കാതെ ദുരിതത്തിലായിരിക്കുകയാണ് നിരവധി കുടുംബങ്ങൾ .
സ്കൂൾ തുറക്കുന്നതോടെ ഈ വഴിയുള്ള കാൽനടയാത്ര വിദ്യാർഥികൾക്ക് ഉൾപ്പെടെ ദുഷ്കരമാകും ഇതിനൊരു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍