ആകാശ് തില്ലങ്കേരിക്ക് വാഹന അപകടത്തില്‍ പരുക്ക്

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹന അപകടത്തില്‍ പരുക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ റോഡരികില്‍ കൂട്ടിയിട്ടിരുന്ന സിമന്റ് കട്ടകളില്‍ ഇടിച്ചായിരുന്നു അപകടം എന്നാണ് പ്രാഥാമിക വിവരം. പുലര്‍ച്ചെ കൂത്തുപറമ്പ് നിര്‍വ്വേലിയില്‍ വച്ചായിരുന്നു അപകടം.

നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. അപകടത്തില്‍ പരുക്കേറ്റ ആകാശ് തില്ലങ്കേരി ഉള്‍പ്പടെ അശ്വിന്‍, അഖില്‍, ഷിബിന്‍ എന്നിവര്‍ക്ക് പരുക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലും ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു.

അതേസമയം അപകടം സംബന്ധിച്ച് അകാശ് ഉള്‍പ്പെടെയുള്ളവര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍