താമരശ്ശേരി
ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊലയ്ക്കതിരെ കർഷക കൂട്ടായ്മ പ്രതിഷേധ ധർണ്ണ നടത്തി.
താമരശ്ശേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ഡൽഹി കർഷകസമരത്തിന് ഐക്യദാർഢ്യ സമരത്തിലേക്ക് കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം കയറ്റിയുള്ള കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു കൊണ്ട് താമരശ്ശേരി മേഖലാ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. താമരശ്ശേരി ബസ് ബേക്ക് സമീപം സംഘടിപ്പിച്ച ധർണ്ണ മുൻ എം.എൽ എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. കർഷക സമരങ്ങളെ ചോരയിൽ മുക്കി തകർക്കാനുള്ള ശ്രമങ്ങളെ എന്ത് വില കൊടുത്തും ജനാധിപത്യ സമൂഹം ചെറുത്ത് തോൽപിക്കുമെന്ന് അദ്ധേഹം പറഞ്ഞു. കർഷക കൂട്ടായ്മ ചെയർമാൻ പി.സി.എ റഹീം അധ്യക്ഷത വഹിച്ചു.പി.എം അബ്ദുൽ മജീദ്,പി.ഗിരീഷ് കുമാർ, കെ.പി.രാധാകൃഷ്ണൻഎ.കെ.അബ്ബാസ്, കെ.വി.സെബാസ്റ്റ്യൻ,വി.കെ.അഷ്റഫ്, അനസ് കാരാടി, വി.കെ.എ.കബീർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍