പ്ലസ്​ വൺ പ്രവേശനം: രണ്ടാം സപ്ലിമെൻററി അലോട്ട്മെന്‍റിന് അ​പേക്ഷ 17 മുതൽ

പ്ലസ്​ വണിന്​ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ അപേക്ഷിച്ചിട്ടും സീറ്റ്​ ലഭിക്കാത്തവർക്ക്​ രണ്ടാം സപ്ലിമെന്‍ററിറി അലോട്ട്മെന്‍റിന് അപേക്ഷ പുതുക്കി നൽകാം. നിലവിലുള്ള ഒഴിവിന്​ അനുസൃതമായി ഓപ്ഷനുകൾ പുതുക്കി നൽകാനാണ്​ അവസരം.

നവംബർ 17 ന് രാവിലെ 10 മണി മുതൽ നവംബർ 19 ന് വൈകീട്ട് നാലുമണിവരെയാണ്​ അപേക്ഷിക്കാനുള്ള സമയം. 

സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്​ഫറിന്​ ശേഷമുള്ള ഒഴിവുകളും രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനെ സംബന്ധിച്ച വിശദ നിർദ്ദേശങ്ങളും നവംബർ 17ന്​ രാവിലെ 9 മണിക്ക്​ പ്രസിദ്ധീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയരക്​ടർ അറിയിച്ചു.

*ഇതു വരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍