ഭിന്നശേഷിയുള്ള 52 കാരിയെയും ഏഴു വയസ്സുള്ള പെണ്‍കുട്ടിയെയും പീഡിപ്പിച്ചു. രക്ഷപ്പെട്ട പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
ബാലുശ്ശേരി: ഭിന്നശേഷിയുള്ള 52 കാരിയെയും ഏഴു വയസ്സുള്ള പെണ്‍കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദിനെ(46) പോലീസ് തെരയുന്നു. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്റെമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിന് പോയതായിരുന്നു. വീട്ടിലെത്തിയ പ്രതി ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ മടിയിലിരുത്തി പീഡിപ്പിച്ചതായാണ് കുട്ടി പോലീസിനോട് പറഞ്ഞത്.
കുട്ടി കുതറി ഓടിയപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി തൊഴിലുറപ്പ് ജോലിയുള്ള സ്ഥലത്ത് പോയി അച്ഛമ്മയെ കൂട്ടി കൊണ്ടുവന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവ സ്ഥലത്തുനിന്നും സ്‌കൂട്ടറില്‍ കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെയും, ഭിന്നശേഷി ക്കാരിയെയും താമരശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍