എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം പ്രൗഢമായി ആഘോഷിച്ചു; താമരശ്ശേരി വെക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂൾ 

താമരശ്ശേരി: പുതിയ വിദ്യാർത്ഥികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളിൽ നടത്തിയത്. ഒന്നര വർഷത്തിന് ശേഷം സ്കുളുകളിലെത്തിയ വിദ്യാർത്ഥികളെ   സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികളും മധുരം നൽകി പുതിയ വിദ്യാർത്ഥികളെ വരവേറ്റു. തുടർന്ന് ഘോഷയാത്രയോടെ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു.  


പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. എച്ച് എം ജ്യോതി മാനോത്ത് അധ്യക്ഷതവഹിച്ചു.
സജിത ടീച്ചർ, ഉല്ലാസ് മാസ്റ്റർ, അബ്ദുൾ റസാഖ് മാസ്റ്റർ ,  സിഹാബ് മാസ്റ്റർ
മിനി ടീച്ചർ എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍