കോടഞ്ചേരി തുഷാര ഇൻറർനാഷണൽ ബാറിൽ നിന്നും പിടികൂടിയത് 900 ത്തോളം കുപ്പികളിലായി സൂക്ഷിച്ച ആയിരം ലിറ്ററിലധികം വ്യാജ ഇന്ത്യൻ നിർമ്മിത വിദേശമദ്യം.
താമരശ്ശേരി:കോടഞ്ചേരിയിലെ തുഷാര ബാറിൽ എക്സൈസൈസ് സംഘം നടത്തിയ റയിഡിൽ 900 ത്തോളം കുപ്പികളിലായി സൂക്ഷിച്ച ആയിരം ലിറ്ററിലധികം വരുന്ന വ്യാജ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് കണ്ടെടുത്തു.
ബാർ മാനേജർ സുരേന്ദ്രനെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
നാളെയും പരിശോധന തുടരും. എക്സൈസ് അസിസ്റ്ററ്റൻ്റ് കമ്മീഷണർ സുഗുണൻ്റെ നേതൃത്വത്തിൽ എത്തിയ പ്രത്യേക സംഘവും, താമരശ്ശേരി എക്സൈസ് പാർട്ടിയും റെയ്ഡിൽ പങ്കെടുത്തു.
ബാറിൽ നിന്നും മദ്യം കഴിച്ച് അവശനിലയിലായ യുവാവിനെ താമരശ്ശേരതാലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍