ത്രിദിന പരിശീലന ക്യാമ്പിന് തുടക്കമായി.

താമരശ്ശേരി: ശിഹാബ് തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (സ്റ്റിംസ് ), പൂക്കോയ തങ്ങൾ ഹോസ്പീസ് താമരശ്ശേരി പഞ്ചായത്ത് പാലീയേറ്റീവ് കെയർ ത്രിദിന പരിശീലന ക്യാമ്പിന്  താമരശ്ശേരി വയനാട് റിജൻസിയിൽ തുടക്കമായി. കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സിക്രട്ടറി എം.എ റസാഖ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് മഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സിക്രട്ടറി പി.പി ഹാഫിസ് റഹ്മാൻ സ്വാഗതവും ട്രഷറർ എൻ.പി റസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. ജില്ലാ കോഡിനേറ്റർ കെ.ടി മുഹമ്മദ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. മണ്ഡലം സിക്രട്ടറി കെ.എം അഷ്‌റഫ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ, പഞ്ചായത്ത് കോഡിനേറ്റർ ഹംസ മാസ്റ്റർ, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ എ.പി മൂസ, എ.കെ അസീസ്, എം സുൽഫീക്കർ, ശംസീർ എടവലം, ബ്ലോക്ക് മെംബർ എ.കെ കൗസർ മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി അയ്യൂബ് ഖാൻ, ജനറൽ സിക്രട്ടറി എ.പി സമദ് കോരങ്ങാട്, ഹാജറ കൊല്ലരുകണ്ടി സം ബന്ധിച്ചു. പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് നാളെ സമാപിക്കും. സമാപന പരിപാടി നാളെ വൈകുന്നേരം 4 മണിക്ക് മണ്ഡലം ലീഗ് പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

ചിത്രം.... താമരശ്ശേരിയിൽ നടക്കുന്ന പാലീയേറ്റീവ് കെയർ ത്രിദിന പരിശീലന ക്യാമ്പ് ജില്ലാ മുസ്‌ ലീഗ് ജനറൽ സിക്രട്ടറി എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍