രാജസ്ഥാനും ഇന്ധന നികുതി കുറച്ചു; പുതുക്കിയ വില നാളെ മുതൽ


കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറച്ചു. പെട്രോളിന് ലീറ്ററിന് 4 രൂപയും, ഡീസലിന് 5 രൂപയുമാണ് രാജസ്ഥാൻ കുറച്ചത്. കേന്ദ്രം ഇന്ധന വില കുറച്ചതിനെ തുടർന്നു സംസ്ഥാനങ്ങളും മൂല്യവർധിത നികുതി കുറച്ച സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഇടതു സർക്കാരിനെതിരെ സമരമുഖത്തുള്ള കോൺഗ്രസിന് രാജസ്ഥാൻ സർക്കാർ നീക്കം ഊർജം പകരും. നേരത്തേ കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബും നികുതി കുറച്ചിരുന്നു. ഇന്ധന വില കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ഹൈക്കമാൻഡ് നിര്‍ദേശിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍