ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് ഹരിത കർമ്മ സേന പ്രവർത്തകർക്ക് പരിക്ക്.


താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് 
വാടിക്കൽ  റോഡിൽ കല്ലിടുക്കിൽ ഇറക്കും ഇറങ്ങുന്നതിനിടെ ആണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞത്. 
ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.

 ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നു താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ നാല് ഹരിത കർമ്മ സേന പ്രവർത്തകർക്ക് പരിക്കേറ്റത്. 
പുത്തൻ തെരുവിൽ സൗമിനി കെ കെ,
പുത്തൻ തെരുവിൽ സൂറ, പാലോറ കുന്ന് പ്രേമ കുമാരി, കമ്മട്ടിയേരി കുന്ന് അജിത
എന്നിവരെ  പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആരുടെയും പരിക്ക് ഗുരുതരമല്ല.
ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍