താമരശ്ശേരി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം നവീകരിക്കും:പഞ്ചായത്ത് പ്രസിഡണ്ട് ജെഡി അബ്ദുറഹ്മാൻ


താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായന്റെ  കോരങ്ങാട് സ്ഥിതിചെയ്യുന്ന പൊതുശ്മശാനം ആധുനിക രീതിയിൽ നവീകരണത്തിന് ഒരുങ്ങുന്നു.

20 ലക്ഷത്തോളം രൂപ മുടക്കിയാണ് നവീകരണ പ്രവർത്തികൾ ആരംഭിക്കുന്നത് ഏറെ കാലത്തെ ജനകീയ ആവശ്യമാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഐവർമഠം  രീതിയാണ് നിലവിൽ  മൃതദേഹം സംസ്കരിക്കുന്നത്.  ഇത് നിലനിർത്തിക്കൊണ്ട് തന്നെയാണ് ആധുനിക രീതിയിൽ സ്മശാനം നിർമ്മിക്കാൻ ഒരുങ്ങുക. 

നവീകരണ മുന്നോടിയായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെഡി അബ്ദുറഹിമാൻ സ്ഥലം സന്ദർശിച്ചു.

വൈസ് പ്രസിഡണ്ട്  ഖദീജ സത്താർ.  ക്ഷേമകാര്യ    സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ   മഞ്ജിത. വാർഡ് മെമ്പർ ഫസീല ഹബീബ്. വാർഡ് ആർ ആർ ടി പ്രവർത്തകരായ ഹബീബ് റഹ്മാൻ.  രമനീഷ് (കുട്ടൻ ) വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍