പൂനൂര്‍ പുഴയില്‍ കാണാതായ പന്തീര്‍പാടം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
പൂനൂർ: പൂനൂര്‍ പുഴയില്‍ കാണാതായ പന്തീര്‍പാടം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പന്തീര്‍പാടം പണ്ടാരപറമ്പ് കരുവാരപ്പറ്റ റുഖിയയുടെ (54) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കാരന്തൂര്‍ കടവില്‍ ബഷീര്‍ ഷര്‍ഖിയുടെ നേതൃത്വത്തില്‍ ഷബീര്‍ ചെറുവണ്ണൂര്‍, പി പി നിസാര്‍, സ്വാലിഹ്, നാസര്‍, ഇ പി ഉമ്മര്‍ തുടങ്ങി മുപ്പത് അംഗങ്ങളടങ്ങുന്ന ഐ ആര്‍ ഡബ്ല്യു വളണ്ടിയര്‍മാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നവംബര്‍ 19 നാണ് റുഖിയയെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍