കേരള ആർട്ടിസാൻസ് യൂനിയൻ സിഐടിയു സായാഹ്ന ധർണ്ണ നടത്തി
താമരശ്ശേരി: ക്ഷേമനിധി രംഗത്തെ പ്രശ്നം പരിഹരിക്കുക. പെൻഷൻ യഥാസമയത്ത് നൽകുക. നിർമ്മാണ സാധനങ്ങളുടെ വിലക്കയറ്റം തടയുക. പെട്രോൾ , ഡീസൽ പാചകവാതക വില നിയന്ദ്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആർട്ടിസാൻസ് യൂനിയൻ . സിഐടിയു കോരങ്ങാട് ടൗണിൽ സായാഹ്ന നടത്തി. സായാഹ്ന ധർണ്ണ യൂനിയൻ ഏരിയാ ജോയന്റ് സെക്രട്ടറി . പി എം അബ്ദുൾ മജീദ് ഉത്ഘാടനം ചെയ്തു.
തച്ചംപൊയിൽ മേഖലാ കമ്മിറ്റി അംഗം കെ ടി ഷംസീർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം എ പി ഭാസ്കരൻ, ശ്രീധരൻ ചക്കിട്ടമ്മൽ, എ പി ബിജു .കെ സി സുധീഷ് .എംസി സജീവൻ.വി പി വേലായുധൻ .ഐ കെ തങ്കപ്പൻ.ഭാസ്കരൻ കുണ്ടത്തിൽ .
പി കെ അശോകൻ തുടങ്ങിയവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍