താമരശ്ശേരി
താമരശ്ശേരിക്കും കൊയിലാണ്ടിക്കും ഇടയിൽ ബസ് യാത്രക്കിടെ പണവും സ്വർണാഭരണങ്ങളും നഷ്ടപ്പെടുന്നത് പതിവാകുന്നു.
താമരശ്ശേരി: താമരശ്ശേരിക്കും കൊയിലാണ്ടിക്കും ഇടയിൽ ബസ് യാത്രക്കിടെ പണവും സ്വർണാഭരണങ്ങളും നഷ്ടപ്പെടുന്നത് പതിവാകുന്നു. നിരവധിയാളുകളുടെ സ്വർണ്ണമാണ് നിത്യേനയെന്നോണം നഷ്ടപ്പെടുന്നത്. പലപ്പോഴും അപഹരിക്കപ്പെടുന്ന വിവരം അറിയാതെ പോവുന്നു.
വ്യാഴാഴ്ച വൈകുന്നേരം 6 :30 ന് താമരശ്ശേരിയിൽ നിന്നും സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ബാലുശ്ശേരി സ്വദേശിനിയായ യുവതിയുടെ വിലപിടിപ്പുള്ള രേഖകളും പണവും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടെങ്കിലും പണവും മറ്റും അപഹരിച്ചനുശേഷം കോരങ്ങാട് - കോളിക്കൽ റോഡിൽ പഴ്സ് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. ഈ വഴി യാത്ര ചെയ്യുകയായിരുന്ന യുവാക്കൾക്ക് പഴ്സ് ലഭിക്കുകയും തുടർന്ന് പഴ്സിയിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ യുവതിയെ വിളിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ച പഴ്സ് നഷ്ടപ്പെട്ട വിവരം യുവതി അറിയുന്നത്. അപ്പോഴേക്കും യുവതി സ്വദേശമായ ബാലുശ്ശേരി എത്തിയിരുന്നു.
ഏറെയും മോഷണം നടത്തുന്നത് യുവതികളാണ്. സ്വകാര്യ ബസ്സുകളിൽ മാന്യമായ വസ്ത്രം ധരിച്ചെത്തുന്ന ഇവരെ ഒറ്റനോട്ടത്തിൽ ആരും സംശയിക്കുകയില്ല. ഇത്തരം മോഷ്ടാക്കൾക്കെതിരെ യാത്രക്കാർ ഉൾപ്പെടെ ജാഗ്രത കാണിക്കണമെന്നാണ് പോലീസിനും പറയാനുള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍