ആർഎംപിയിൽ നിന്നും 25 പേർ രാജിവെച്ചു; തിരിച്ചടി
കോഴിക്കോട് വടകരയില്‍ ആര്‍എംപിക്ക് സ്വന്തം തട്ടകത്തില്‍ തിരിച്ചടി. വടകര ഏരിയാ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ പാര്‍്ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. പ്രമുഖ നേതാക്കളുടെ രാജിയുടെ ഞെട്ടലിലാണ് ആര്‍എംപി നേതൃത്വം.
വടകര ഏരിയാ സെക്രട്ടറി കെ. ലിനീഷ്, പാര്‍ട്ടി സ്ഥാപകാംഗവും ഒഞ്ചിയം ഏരിയ കമ്മറ്റി അംഗവുമായ ഇ.പി. രാജേഷ് എന്നിവരുള്‍പ്പെടെയുള്ള ഇരുപത്തഞ്ചോളം പേരാണ് ആര്‍എംപി വിട്ടത്. കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുമായി ആര്‍എംപി മുന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ഇവര്‍ സിപിഎമ്മില്‍ ചേര്‍ന്നു.
എകെജി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ആര്‍എംപിയില്‍ നിന്ന് കൂടുതല്‍ പേര്‍ പാര്‍ട്ടിയിലെത്തുമെന്നും അതിന്‍റെ തുടക്കമാണിതെന്നും സിപിഎം ജില്ലകമ്മറ്റി അവകാശപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍