ഓട്ടോ ഡ്രൈവർക്കൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മ 26 ദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തി

ഓട്ടോ ഡ്രൈവർക്കൊപ്പം വീടുവിട്ടിറങ്ങിയ  വീട്ടമ്മ 26 ദിവസങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തി. ധനികനായ ഭർത്താവിന്റെയൊപ്പം ജീവിക്കുമ്പോഴാണ് ഇവർ ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലാവുന്നത്. 46 കാരിയായ സ്ത്രീ 47 ലക്ഷം രൂപയും കൊണ്ടാണ് വീടുവിട്ടത്. ശേഷം ഇവർ മടങ്ങിവന്നത് വീട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ് 

ഇവരുടെ ഭർത്താവ് ധനികനായ ബിസിനെസ്സ്കാരനാണ്. തന്നെക്കാൾ 13 വയസ്സ് കുറവുള്ള ഓട്ടോ ഡ്രൈവറുടെ ഒപ്പമാണ് സ്ത്രീ വീടുവിട്ടിറങ്ങിയത്. വീടിനു പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവർ ഓട്ടോഡ്രൈവർക്കൊപ്പം പോയതാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചത്. എന്നാൽ കൊണ്ടുപോയ പണത്തിന്റെ കാര്യത്തിലും ഇവർ മടങ്ങിയെത്തിയപ്പോൾ ഒരു തീരുമാനമായിട്ടുണ്ട് .

പണം കൂടാതെ ഇവർ സ്വർണ്ണാഭരണങ്ങളും കൊണ്ടുപോയിരുന്നു. കേസെടുത്തു പോലീസ് അന്വേഷണം ആരംഭിക്കവെയാണ് സ്ത്രീ മടങ്ങിവന്നത്. എന്നാൽ  കൊണ്ടുപോയതിൽ ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് 13 ലക്ഷം രൂപയും ചിലവായിപ്പോയിരുന്നു 

മോഷ്ടിച്ച പണവുമായി രക്ഷപ്പെടാനാണ് ടാക്‌സി വാടകയ്‌ക്കെടുത്തതെന്നാണ് സ്ത്രീയുടെ വാദം. കാമുകനൊപ്പം ആദ്യം പോയത് ഇൻഡോറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വ്യവസായ കേന്ദ്രമായ പിതാംപൂരിലേക്കാണ്. തുടർന്ന്, ജോറ, ഷിർദി, ലോണാവ്‌ല, നാസിക്, വഡോദ്ര, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവർ പൊയ്ക്കൊണ്ടേയിരുന്നു

ഒക്‌ടോബർ 13 മുതൽ ഖജ്‌റാന മേഖലയിൽ നിന്നാണ് സ്ത്രീയെ കാണാതായത്. കോടീശ്വരനായ ഒരു പ്രോപ്പർട്ടി ബ്രോക്കറുടെ ഭാര്യയാണ് ഇവർ. ഓട്ടോ ഡ്രൈവറുടെ രണ്ട് സുഹൃത്തുക്കളുടെ പക്കൽ നിന്നും 34 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍