സ്വർണവിലയിൽ വർധന
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 35,760 രൂപയും ഗ്രാമിന് 4,470 രൂപയുമായി.
ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിപണിയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദീപാവലിയോടനുബന്ധിച്ചുള്ള 'ധന്‍തേരസ്' ദിനത്തില്‍ നേട്ടം കൊയ്ത് രാജ്യത്തെ സ്വര്‍ണ വ്യാപാര മേഖല. 'ധന്‍തേരസ്' മുഹൂര്‍ത്തത്തില്‍ രാജ്യ വ്യാപകമായി 7,500 കോടി രൂപയുടെ വിൽപന നടന്നതായാണ് കണക്ക്. ഏകദേശം 15 ടണ്‍ സ്വര്‍ണമാണ് രാജ്യത്തെ ജ്വലറികള്‍ ഈ ദിവസം വിറ്റഴിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍