മാനനഷ്ടക്കേസ് സ്വാഗതം ചെയ്യുന്നു, എം.വി. രാഘവനെ ആരാണ് സംരക്ഷിച്ചതെന്നതില്‍ സംവാദമായാലോ? സുധാകരനോട് നികേഷ് കുമാര്‍
കൊച്ചി: മാനനഷ്ട കേസിന് പോകുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ടര്‍ ടി.വി എം.ഡി. എം.വി. നികേഷ്‌കുമാര്‍.
മോന്‍സന്‍ മാവുങ്കലുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്തയില്‍ സുധാകരന്റെ നോട്ടീസ് കിട്ടിയിട്ട് മറുപടി നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രണ്ട് കാരണങ്ങള്‍ ആണ് കുറിപ്പില്‍ സുധാകരന്‍ വിശദീകരിക്കുന്നത്. ഒന്ന്. മോന്‍സന്‍ മാവുങ്കലുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിന്. ഇക്കാര്യത്തില്‍ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ. മറുപടി അപ്പോള്‍ നല്‍കാം. വിശദമായി പറയാനുള്ള കാര്യം അതിലുണ്ട്. മറുപടി എല്ലാ കാര്യങ്ങളും പറയാനുള്ള അവസരവുമാകും.
എം.വി. രാഘവനോടുള്ള സ്‌നേഹത്തിന്റെ കാരണമായാണ് റിപ്പോര്‍ട്ടറിനെതിരെ ഇതുവരെ നടപടിയെടുക്കാതിരുന്നതെന്ന സുധാകരന്റെ പ്രസ്താവനക്കും നികേഷ് മറുപടി നല്‍കി.
തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചുപോകാന്‍ അവസരം ഉണ്ടോ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തില്‍ ഒരു തുറന്ന സംവാദം ആയാലോ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം. മറുപടി പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചുപോകാന്‍ അവസരം ഉണ്ടോ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തില്‍ ഒരു തുറന്ന സംവാദം ആയാലോ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം. മറുപടി പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികള്‍ക്ക് മുതിരാതിരുന്നത് എം.വി. രാഘവന്‍ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓര്‍ത്തിട്ടാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍