സി.മോയിന്‍കുട്ടി സാഹിബ് ജനമനസ്സിലിടം നേടിയ ജനനായകന്‍: വി.ഡി.സതീശന്‍
താമരശ്ശേരി: ജനമനസ്സുകളില്‍ ഇടം നേടിയ ജനനേതാവായിരുന്നു സി.മോയിന്‍കുട്ടി സാഹിബെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈ. പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ സി.മോയിന്‍കുട്ടിയുടെ ഒന്നാം ചരമദിനത്തിന്റെ ഭാഗമായി സി.മോയിന്‍കുട്ടി അനുസ്മരണ സമിതി താമരശ്ശേരിയില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നുചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സംബന്ധിച്ചു. അദ്ധേഹം.
ഏത് വിഷയങ്ങളെയും അനായാസം കൈകാര്യം ചെയ്യാനുള്ള സി.മോയിന്‍കുട്ടിയുടെ പാഠവം വിലമതിക്കാനാവാത്തതാണെന്നും മുസ്ലിം ലീഗ് പാര്‍ട്ടി അതിനെ നല്ലതുപോലെ ഉപയോഗപ്പെടുത്തിയെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.
ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍