വെറുപ്പിനെതിരെ സൗഹൃദ കേരളം ; സന്ദേശരേഖാ വിതരണ ഉദ്ഘാടനം നടത്തി


പൂനൂർ : വെറുപ്പിനെതിരെ സൗഹൃദ കേരളം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കാംപയ്ൻ്റെ ഭാഗമായി കോളിക്കൽ യൂനിറ്റ് സന്ദേശ രേഖാ വിതരണോദ്ഘാടനം എം.പി.അഹമ്മദ് സാഹിബിൽ  നിന്നും സന്ദേശരേഖ ഏറ്റുവാങ്ങി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ് നിർവ്വഹിച്ചു. വിസ്ഡം മണ്ഡലം സെക്രട്ടറി വി.കെ.സുബൈർ, വിസ്ഡം റൂട്സ് കൺവീനർ എ.ടി അബൂബക്കർ, യൂനിറ്റ് സെക്രട്ടറി വി.കെ.അബ്ബാസലി , വി.കെ.ബാസിം എന്നിവർ പങ്കെടുത്തു. അടുത്ത മൂന്ന് ദിവസങ്ങളിൽ വിതരണം തുടരും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍