തിരുവനന്തപുരം
'ഇന്ധന നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ നിലപാട് ധിക്കാരം'; പ്രതിഷേധം സംസ്ഥാനത്തിനെതിരെ തിരിച്ചുവിടുമെന്ന് കെ സുധാകരന്‍
സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളിയ ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നിലപാടിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ധന നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ നിലപാട് ധിക്കാരമാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. നികുതി കുറച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങും. നികുതി കുറച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് നടത്തിവരുന്ന സമരം സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ച് വിടുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സാണ് ഇന്ധന നികുതിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാനം നികുതി കുറയ്ക്കണമെന്ന ആവശ്യം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തള്ളിയത്. സ്‌പെഷ്യല്‍ എക്‌സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. ഇതിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഡീസലിന് സംസ്ഥാനം നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല, എന്നാല്‍ ഒരു തവണ കുറയ്ച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട ധനമന്ത്രി പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്രം പറയുന്നത് എന്നും കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് സൂചന നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
അടുത്തിടെയായി 30 രൂപയില്‍ അധികമാണ് ഇന്ധന വിലയില്‍ കേന്ദ്രം വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ വലിയ വര്‍ദ്ധന വരുത്തി അതില്‍ കുറച്ച് കുറയ്ക്കുകയാണ് ഇപ്പോള്‍ ചെയ്തത്. പോക്കറ്റടിക്കാരന്‍ മോഷ്ടിച്ച ശേഷം വണ്ടിക്കൂലി നല്‍കുന്ന പോലെയാണ് ഇതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.സ്‌പെഷ്യല്‍ എക്‌സൈസ് നികുതിയാണ് കേന്ദ്രം കുറച്ചതോടെ ഇന്ധന നികുതി സംസ്ഥാനത്തും ആനുപാതികമായി കുറച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടര രൂപ ഡീസലിനും ഒരു രൂപ പെട്രോളിനും കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അനുപാതികമായി നികുതി കുറഞ്ഞതോടെയാണ് കേരളത്തില്‍ ഡീസല്‍ വിലയില്‍ 12 രൂപയോളം കുറഞ്ഞതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് നികുതി വര്‍ദ്ധിപ്പിക്കാത്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ കേന്ദ്രം സ്വീകരിക്കുന്നത് സംസ്ഥാനങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന നയങ്ങളാണ്.
ഇന്ധന നികുതി സംസ്ഥാനം കുറച്ചില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന കെ പി സി സി പ്രസിഡന്റിന്റെ പ്രസ്താവനയെയും ധനമന്ത്രി വിമര്‍ശിച്ചു. ജനങ്ങളുടെ വികാരത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം. ക്ഷേമ പെന്‍ഷനു
കള്‍ അടക്കം വെട്ടികുറയ്ക്കണമെന്നാണോ കെപിസിസി പ്രസിഡന്റ് പറയുന്നത് എന്നും ധനമന്ത്രി പ്രതികരിച്ചു.
കേന്ദ്രം ഇന്ധന വില കുറച്ചതോടെ സംസ്ഥാനത്ത് പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസ കുറഞ്ഞു. ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് എതിരെ രാജ്യ വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചത്. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് നല്‍കിയിട്ടുളളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍