മത്സ്യ വണ്ടിയിലെ മാലിന്യം റോഡരികിൽ ഒഴുകുന്നത് പതിവാകുന്നു.


താമരശ്ശേരി: മത്സ്യ വണ്ടിയിലെ മാലിന്യം
റോഡരികിൽ ഒഴുക്കിവിടുന്നത് പതിവാകുന്നു.

താമരശ്ശേരി- കൊയിലാണ്ടി റോഡിൽ
താമരശ്ശേരി   ചുങ്കം കോടതിക്കു സമീപം രണ്ടു ദിവസമായി നിരന്തരം മത്സ്യ മാലിന്യം ഒഴുകുന്നതായി നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞദിവസം കോരങ്ങാട് മൂന്നാം തോട് ഭാഗങ്ങളിൽറോഡരികിൽ മാലിന്യം ഒഴുകിയിരുന്നു.
 
കാൽനടയാത്രക്കാർക്കും കോടതി ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ദുർഗന്ധം കാരണം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ്.

ഇന്ന് പുലർച്ചയോടെയാണ് രണ്ടാം തവണയും മാലിന്യം ഒഴുകിയത്
ഇത്തരം നടപടിക്കെതിരെ സമീപപ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചശേഷം പിടികൂടാൻ ഒരുങ്ങുകയാണ് നാട്ടുകാരൻ.