നാട്ടിൽ ആഘോഷം, ബാക്കി വന്ന കരിമരുന്നുമായി വിമാന യാത്രയ്ക്ക്; മലയാളി പിടിയിൽ
നെടുമ്പാശേരി • നാട്ടിൽ ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന കരിമരുന്നു സാധനങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരൻ വെട്ടിലായി. സെക്യൂരിറ്റി പരിശോധനയിൽ ഇവ പിടിക്കപ്പെട്ടതോടെ യാത്ര മുടങ്ങി. വിമാനയാത്രയിൽ സ്ഫോടക വസ്തു കൈവശം വച്ചതിന്റെ പേരിൽ കേസിലും പെട്ടു.
ഇന്നലെ ഷാർജയിലേക്കു പോകാനെത്തിയ തൃശൂർ ചാവക്കാട് സ്വദേശി അർഷാദ് (48) ആണു പിടിയിലായത്. കരിമരുന്നു സാധനങ്ങൾ ബന്ധുക്കളിലാരോ അറിയാതെ ബാഗിൽ എടുത്തു വച്ചതാണെന്നു പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍