കുറഞ്ഞ വില, കൂടിയ ഇന്ധനക്ഷമത: കോഴിക്കോട് ജില്ലയിൽ സിഎൻജി എവിടെയൊക്കെ ലഭ്യമാകും?
പെട്രോൾ–ഡീസൽ വില മേലോട്ടു കുതിക്കുമ്പോൾ സിഎൻജി വാഹനങ്ങൾക്ക് കേരളത്തിലും ഡിമാൻഡ് ഏറുകയാണ്. കുറഞ്ഞ വിലയും കൂടിയ ഇന്ധനക്ഷമതയുമാണ് സിഎൻജിയിലേക്ക് മാറിയാലോ എന്ന് മിക്കവരും ആലോചിക്കാൻ കാരണം.
കേരളത്തിൽ സിഎൻജി പമ്പുകൾ എവിടൊക്കെയുണ്ട് എന്നത് ഒരു കൺഫ്യൂഷനാണ്. ഉത്തരേന്ത്യ പോലെ അത്ര ജനകീയമല്ല ഇവിടത്തെ സിഎൻജി വാഹന വിപണി. എന്നിരുന്നാലും പമ്പുകളുടെ എണ്ണം കൂടുന്നത് പ്രതീക്ഷയേറ്റുന്നു. ഉത്തരേന്ത്യയിൽ ഒാട്ടോയും പാസഞ്ചർ കാറുകളും ബസുകളും ട്രക്കുകളുമെല്ലാം സിഎൻജിയിൽ ഒാടുന്നുണ്ട്. കേരളത്തിൽ ഒാട്ടോറിക്ഷകളാണ് കൂടുതലും സിഎൻജിയിൽ ഒാടുന്നത്.
കോഴിക്കോട് ജില്ലയിൽ 7 .സി എൻജി പമ്പുകൾ
∙ ഉള്ളിയേരി ദേശം, കൊയ്‌ലാണ്ടി.
∙ കോഴിക്കോട് – ബാലുശ്ശേരി റോഡ്, കരുവാറ്റൂർ.
∙ റെയിൽവേ സ്റ്റേഷനു സമീപം, ചെന്നഞ്ചേരി.
∙ ഡിവൈൻ കെയർ ഫെർട്ടിലിറ്റി സെന്ററിനു സമീപം, കുറ്റ്യാടി.
∙ കെപിഎം ഹോട്ടലിനു സമീപം, ഇരഞ്ഞിപ്പാലം.
∙ വയനാട് റോഡ്, അടിവാരം.
∙ ഇ ഹിൽറോഡ്, നടക്കാവ്.
സിഎൻജി വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ
∙ കമ്പനി പറഞ്ഞിരിക്കുന്ന അളവിൽക്കൂടുതൽ ഒരിക്കലും ടാങ്കിൽ നിറയ്ക്കരുത്.
∙ സിഎൻജി ടാങ്ക് ശൂന്യമായി വാഹനം ഉപയോഗിക്കരുത്.
∙ സിഎൻജി ഉപയോഗിക്കുന്ന വാഹനം കഴിവതും തണലത്തോ നേരിട്ടു വെയിലടിക്കാത്ത രീതിയിൽ മരത്തിനടിയിലോ ഷെഡിലേ മറ്റോ പാർക്ക് ചെയ്യുക. ഗ്യാസ് ബാഷ്പീകരിച്ചു പോകാതിരിക്കാനാണ്.
∙ ടയർ പ്രഷർ കൃത്യമായി പാലിക്കുക.
∙ എയർ ഫിൽറ്റർ കൃത്യമായ ഇടവേളകളിൽ മാറുക.
English Summary: CNG Pump In Kerala

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍