താമരശ്ശേരി ടൗണില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് ഗുരുതര പരുക്ക്

താമരശ്ശേരി: കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് ഗുരുതര പരുക്ക്. പുതുപ്പാടി അടിവാരം മണ്ണില്‍ സാജിദിനാണ് പരുക്കേറ്റത്. ദേശീയപാതയില്‍ താമരശ്ശേരി പഴയ ബസ്റ്റാന്റിന് സമീപം രാത്രി 12 മണിയോടെയായിരുന്നു അപകടം. സാരമായി പരുക്കേറ്റ് സാജിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രവേശിപ്പിച്ചു. പുതുപ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍