സ്‌കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാര്‍ഥി മരിച്ചു.


കുന്ദമംഗലം: പന്തീര്‍പ്പാടത്ത് സ്‌കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മുട്ടാഞ്ചേരി ചാത്തനാറമ്പ് താമസിക്കുന്ന പുതുക്കുടി വിജയന്റെ (സീനിയര്‍ എന്‍ജിനിയര്‍ പി.എം.കെ. കണ്‍സ്ട്രക്ഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) മകന്‍ വിനേക് അന്‍വിന്ദ് (19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് പന്തീര്‍പ്പാടം ബസ് സറ്റോപ്പിനു സമീപമാണ് അപകടം. ചെത്തുകടവ് എസ്.എന്‍.ഇ.എസ്. കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. അമ്മ: അക്കിനു(യോഗ പരിശീലക പന്തീര്‍പ്പാടം), സഹോദരി : വര്‍ണ . സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍