ഓപ്പറേഷന്‍ വിബ്രിയോ; ജില്ലയില്‍ കിണറുകളുടെ ക്ലോറിനേഷന്‍ രണ്ട് ലക്ഷത്തിലേക്ക്
കോഴിക്കോട്: ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടി നവംബര്‍ 22 മുതല്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ വിബ്രിയോ പരിപാടിയുടെ ഭാഗമായി 1,98,837 കുടിവെള്ള സ്രോതസുകള്‍ ഇതുവരെ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ ടീമുകള്‍ വിവിധ ആരോഗ്യ ബ്ലോക്കുകളിലായി 306056 വീടുകളും 3926 സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും പരിശോധിക്കുകയും ചെയ്തു. 37000 ബോധവല്‍ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്യുകയും 886 ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍