സി പി ഐ എം താമരശ്ശേരി ഏരിയ സമ്മേളനം ഈ മാസം നാല്, അഞ്ച് തിയ്യതികളില്‍ പൂനൂരിൽ

താമരശ്ശേരി: സി പി ഐ എം താമരശ്ശേരി ഏരിയ സമ്മേളനം ഈ മാസം നാല്, അഞ്ച് തിയ്യതികളില്‍ പൂനൂരില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ താമരശ്ശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂനൂര്‍ വ്യാപാര ഭവനില്‍ ടി ചന്തുക്കുട്ടി മാസ്റ്റര്‍ നഗറിലാണ് സമ്മേളനം നടക്കുന്നത്. ശനിയാഴ്ച രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തും. 9.30 ന് സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം മെഹബൂബ്, ജോര്‍ജ് എം തോമസ്, ടി പി ദാസന്‍, മാമ്പറ്റ ശ്രീധരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥന്‍, പി കെ പ്രേമനാഥ് എന്നിവര്‍ സംസാരിക്കും. തിരഞ്ഞെടുത്ത 140 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. താമരശ്ശേരി ഏരിയയിലെ പട്ടയ പ്രശ്നം ഉള്‍പ്പെടെ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഏരിയ കമ്മിറ്റി സെക്രട്ടറി ആര്‍ പി ഭാസ്‌കര കുറുപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സമ്മേളനത്തിന് പൂനൂര്‍ വേദിയാവുന്നതില്‍ ഏറെ പ്രധാന്യമുണ്ടെന്നും സ്വാഗതസംഘം ചെയര്‍മാന്‍ എ കെ ഗോപാലന്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് സമ്മേളനം സമാപിക്കും. സമ്മേളനത്തിന്റെ മുന്നോടിയായ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള സെമിനാര്‍ വെള്ളിയാഴ്ച വൈകിട്ട് നാലിന് പൂനൂര്‍ അങ്ങാടിയില്‍ നടക്കും. കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. എം എല്‍ എ മാരായ അഡ്വ. സച്ചിന്‍ ദേവ്, അഡ്വ. പി ടി എ റഹീം, മുന്‍ എം എല്‍ എ കാരാട്ട് റസാഖ്, ഫൈസല്‍ എളേറ്റില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാഗതസംഘം കണ്‍വീനര്‍ ടി സി രമേഷന്‍ മാസ്റ്റര്‍, ട്രഷറര്‍ പി കെ ബാബു, ടി സി വാസു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍