താമരശ്ശേരി പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽ ചേരിപ്പോര് രൂക്ഷം:പാർട്ടി വിട്ട് പ്രവർത്തകർ
താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ രണ്ട് മൂന്ന് വാർഡുകളിൽ ലീഗ് പ്രവർത്തകർക്കിടയിൽ
ചേരിപ്പോര് രൂക്ഷമാകുന്നു.
കഴിഞ്ഞദിവസം ഏതാനും ലീഗ് പ്രവർത്തകർ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു വെള്ളിയാഴ്ച പൂനൂരിൽ ആരംഭിച്ച താമരശ്ശേരി ഏരിയാ സമ്മേളനത്തിൽ പ്രവർത്തകർക്ക് സ്വീകരണം ഒരുക്കിയിരുന്നു. കൂടുതൽ പ്രവർത്തകർ ലീഗ് വിട്ട് വരുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം .
ഏതാനും വർഷങ്ങളായി നിലനിൽക്കുന്ന ഇരു വാർഡിലെയും പ്രശ്നങ്ങൾ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്ക് തലവേദന ആയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍