കിഴക്കോത്ത് ആവിലോറയില്‍ അടക്കാ ചേവ് കത്തി നശിച്ചു


കിഴക്കോത്ത്: ആവിലോറയില്‍ അടക്കാ ചേവ് കത്തി നശിച്ചു. കുന്നുമ്മല്‍ സെയ്ദ് മുഹമ്മദിന്റെ വീടിനോട് ചേര്‍ന്നുള്ള ചേവിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അടക്ക ഉണക്കുന്നതിനായി തീ ഇട്ടിരുന്നു. ഇതില്‍ നിന്നാണ് തീ പടര്‍ന്നത്. ചേവും അടക്കയും പൂര്‍ണ്ണമായും കത്തി നശിച്ചു. മൂന്ന് ടണ്‍ അടക്കയാണ് കത്തി നശിച്ചത്. നാട്ടുകാര്‍ ഓടിയെത്തി തീ നിയന്ത്രണ വിധേയമാക്കി. നരിക്കുനിയില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും അണച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍