ഹെലികോപ്റ്റർ അപകടം: എ പ്രദീപിന്റെ സംസ്‌കാരം ഞായറാഴ്ച


ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ തൃശൂർ സ്വദേശി പ്രദീപ് കുമാറിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും. മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിൽ എത്തിക്കുമെന്ന് കുടുംബത്തിന് നേരത്തെ സന്ദേശം ലഭിച്ചിരുന്നു. സൂലൂർ വ്യോമത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കുടുംബത്തെ വിവരമറിയിച്ചത്.

മൃതദേഹം ഡൽഹിയിൽ നിന്ന് സൂലൂർ വ്യോമത്താവളത്തിൽ എത്തിച്ച് അവിടെ നിന്ന് റോഡ് മാർഗം സ്വദേശമായ പുത്തൂരിലേക്ക് കൊണ്ടുവരും. പ്രദീപ് പഠിച്ച പൂത്തൂർ ഗവ. സ്‌കൂളിലാണ് പൊതുദർശനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം. ഡിഎൻഎ പരിശോധന പൂർത്തിയാക്കാൻ കാല താമസം വന്നതോടെയാണ് മൃതദേഹം നേരത്തെ കൊണ്ട് വരാൻ കഴിയാതിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍