ബൈക്കിൽ പോകുന്നതിനിടെ മറ്റൊരു ബൈക്കിടിച്ച് ഭർത്താവും ഭാര്യയും മകളും ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്: ഇടിച്ച ബൈക്ക് നിർത്താതെ പോയി.

താമരശ്ശേരി: ബൈക്കിൽ പോകുന്നതിനിടെ മറ്റൊരു ബൈക്കിടിച്ച് ഭർത്താവും ഭാര്യയും മകളും ഉൾപ്പെടെ മൂന്നു പേർക്ക് ഗുരുതരമായ പരിക്കേറ്റു. താമരശ്ശേരി  കാരാടി പൂലോറയിൽ ഷൈജു ഭാര്യ ശരണ്യ മകൾ ദേവതീർത്ഥ  എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8: 30 ഓടെ കോരങ്ങാട് മൂന്നാം തോട് ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.
ഇടിച്ച ബൈക്ക് നിർത്താതെ പോയി.

സാരമായി പരിക്കേറ്റ മൂവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍