നഗരമധ്യത്തിൽ ഒറ്റയ്ക്ക് അക്രമിയെ കീഴ്പ്പെടുത്തിയ ആ മിടുക്കി ഇതാ; നിറകയ്യടി

കോഴിക്കോട് നഗരമധ്യത്തിൽ ശല്യപ്പെടുത്തിയ യുവാവിനെ കീഴ്പ്പെടുത്തി പൊലിസിൽ ഏൽപ്പിച്ച പ്ലസ് വൺ വിദ്യാർഥിനിയായ ലക്ഷ്മി സജിതിന് അഭിനന്ദന പ്രവാഹം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയടക്കമുള്ള പ്രമുഖർ ലക്ഷ്മിയെ ഫോണിൽ വിളിച്ചു. പ്രതി വളയം സ്വദേശി ബിജുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. അക്രമിയെ കീഴ്പ്പെടുത്തിയത് എങ്ങനെയെന്ന് ലക്ഷ്മി തുറന്നുപറയുന്നു.