വീട്ടുമറ്റത്ത് നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു

താമരശ്ശേരി: വീട്ടുമറ്റത്ത് നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു. താമരശ്ശേരി സ്വദേശിനി ശരീഫയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 55 ഇ 1107 നമ്പര്‍ റിട്സ് കാറിനാണ് തീ പിടിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. യാത്ര കഴിഞ്ഞ് കാറ് വീട്ടുമുറ്റത്ത് നിര്‍ത്തി വീട്ടിനുള്ളിലേക്ക് കയറിയപ്പോഴാണ് മുറ്റത്ത് നിന്ന് ശബ്ദം കേട്ടത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ കാറിനുള്ളില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ വന്‍ ശബ്ദത്തോടെ പൊട്ടി തെറിക്കുകയും ചെയ്തു. വീട്ടുകാര്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍