കോഴിക്കോട്ടെ ലോഡ്ജില്‍ റെയ്ഡ്; ലഹരിമരുന്നുകളുമായി യുവാവും യുവതിയും പിടിയില്‍
കോഴിക്കോട്: നഗരത്തിൽ ലഹരിവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ. മലാപ്പറമ്പ് പെരുക്കുട്ടി റോഡിൽ പാലുന്നിയിൽ വീട്ടിൽ അക്ഷയ് (24), കണ്ണൂർ ചെറുകുന്ന് പിടിയിൽ ജാക്സൺ വിലാസം വീട്ടിൽ ജാസ്മിൻ (26) എന്നിവരാണ് അറസ്റ്റിലായത്.
മെഡിക്കൽകോളേജ് പരിസരത്തെ ലോഡ്ജിൽ പുലർച്ചെ സ്പെഷ്യൽ ഡ്രൈവ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഒരു ഗ്രാം എം.ഡി.എം.എ., 25 ഗ്രാം കഞ്ചാവ് എന്നിവ സഹിതം ഇരുവരെയും പിടികൂടിയത്. ലഹരി മരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് ഉൾപ്പെടെ കണ്ടെടുത്തു.
മെഡിക്കൽകോളേജ് സബ് ഡിവിഷൻ പരിധിയിലെ ലോഡ്ജുകളിൽ അസി. കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മെഡിക്കൽകോളേജ് എസ്.ഐ.മാരായ എ. രമേഷ്കുമാർ, വി.വി. ദീപ്തി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
മദ്യം,മയക്കുമരുന്ന്; പരാതി നൽകാം, സമ്മാനം നേടാം
കോഴിക്കോട്: ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം തടയാൻ എക്സൈസ് ജനങ്ങളുടെ പിന്തുണ തേടി. വ്യാജമദ്യ/ലഹരി മരുന്ന് വിതരണമോ വിപണനമോ സംബന്ധിച്ച് കൺട്രോൾ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വൻതോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായവാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകും.
രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും ഉടൻ നടപടികൾ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സ്ട്രൈക്കിങ് ഫോഴ്സുകളും പ്രവർത്തനമാരംഭിച്ചു.
ഡിവിഷണൽ എക്സൈസ് കൺട്രോൾ റൂം-0495-2372927, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ-0495-2372927, 9447178063, അസിസ്റ്റന്റ്എക്സൈസ് കമ്മിഷണർ - 0495-2375706 - 9496002871, കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസ്- 0495-2376762 -9400069677, പേരാമ്പ്ര- 0496-2610410-9400069679, വടകര -0496-2515082 -9400069680, ഫറോക്ക് എക്സൈസ് റെയ്ഞ്ച് ഓഫീസ്-0495-2422200-9400069683, കോഴിക്കോട്- 0495-2722991 -9400069682, കുന്ദമംഗലം-0495-2802766-9400069684, താമരശ്ശേരി- 0495-2224430-9400069685, ചേളന്നൂർ-0495-2263666-9400069686, കൊയിലാണ്ടി-0495-26244101-9400069687, ബാലുശ്ശേരി-0495-2641830-9400069688, വടകര-0495-2516715-9400069689, നാദാപുരം-0496-2556100-9400069690, അഴിയൂർ- 0496-2202788 - 9400069692.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍