റോഡരികിൽ മാലിന്യം തള്ളി: പഞ്ചായത്ത് ഹെൽത്ത് വിഭാഗം 10000 രൂപ പിഴയിട്ടു


താമരശ്ശേരി:കോരങ്ങാട് - അൽഫോൻസാ 
ടി ടി മുക്കിനു സമീപം മാലിന്യം തള്ളിയ ആളെ നാട്ടുകാർ പിടികൂടി.

നിരന്തരം മാലിന്യം തള്ളുന്നു മൂലം നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു പ്രദേശം. ബേക്കറി വസ്തുക്കൾ അടങ്ങിയ മാലിന്യം ഇന്ന് രാവിലെ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. നാട്ടുകാരുടെ പരിശോധനയിൽ  മാലിന്യം അടങ്ങിയ  കവറിൽ  കൊടുവള്ളിയിൽ പ്രവർത്തിക്കുന്ന ബേക്കറിയുടെ  ബില്ല് ലഭിച്ചു. തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. 


താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തി  10000 രൂപ പിഴയിട്ടു.ഏതാനും മാസങ്ങൾ മുമ്പ് മലയിൽ റസിഡൻസി റോഡരികിലെ മാലിന്യം ഉൾപ്പെടെ നീക്കം ചെയ്തിരുന്നു.ഇവിടെയാണ് വീണ്ടും മാലിന്യം നിക്ഷേപിച്ചത്. ഇവിടങ്ങളിൽ കൂടുതൽ നിരീക്ഷണം ശക്തമാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍