റോഡരികിലെ മാലിന്യനിക്ഷേപം: മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതെ താമരശ്ശേരി പഞ്ചായത്ത് അധികൃതരുടെ ഒളിച്ചുകളി

താമരശ്ശേരി: കോരങ്ങാട് അൽഫോൻസാ  ടി  ടി മുക്ക് ജംഗ്ഷന് സമീപം നിരന്തരം മാലിന്യം തള്ളുന്ന റോഡരികിൽ  മാലിന്യ നിക്ഷേപത്തിനെതിരെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതെ  പഞ്ചായത്ത് അധികൃതർ ഒളിച്ചു കളിക്കുന്നതായി ആക്ഷേപം ഉയരുന്നു.

ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യം റോഡരികിൽ തള്ളിയവർക്കെതിരെ രണ്ട് സംഭവങ്ങളിലായി ഇരുപതിനായിരം രൂപ  പഞ്ചായത്ത് അധികൃതർ പിഴയായി ചുമത്തിയത്. ഇത്രയും രൂപ പിഴയായി ലഭിച്ചിട്ടും  മാലിന്യം നിക്ഷേപിക്കുന്നവരെ റോഡരികിൽ ബോർഡ് സ്ഥാപിക്കാൻ വൈകുന്നത് എന്താണെന്ന്  നാട്ടുകാർ ചോദിക്കുന്നത്. അടിയന്തരമായി ബോർഡ് സ്ഥാപിച്ചു  പ്രശ്നത്തിന് പരിഹാരം കാണുമെന്ന് നാട്ടുകാരുടെ ആവശ്യം. അതിനിടെ ഇവിടങ്ങളിൽ  സിസിടിവി ഉൾപ്പെടെ സ്ഥാപിക്കാൻ സഹകരിക്കാൻ തയ്യാറാണെന്ന് മലയിൽ റസിഡൻസ് അസോസിയേഷൻ താമരശ്ശേരി പഞ്ചായത്ത് അധികൃതരോട് താല്പര്യം അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍