കോരങ്ങാട് -കോളിക്കൽ റോഡ് പുനരുദ്ധീകരണ ഉദ്ഘാടനം നിർവ്വഹിച്ചു.
താമരശ്ശേരി: ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചു കോരങ്ങാട് -കോളിക്കൽ റോഡ് പുനരുദ്ധീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി ഉദ്ഘാടനം നിർവ്വഹിച്ചു.താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ് മുഖ്യാതിഥിആയിരുന്നു.
പി എസ് മുഹമ്മദലി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ കെ കൗസർ മാസ്റ്റർ, വാർഡ് മെമ്പർ ആയിഷ മുഹമ്മദ്, ബിന്ദു സന്തോഷ്,ഷാഫി സക്കറിയ, എപി സമദ്, അമീർ അലി, ഇസ്ഹാക്ക് ചാലക്കര, സി കെ ജലീൽ പ്രദേശ വാസികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍