നേരം ഇരുട്ടി വെളുത്തപ്പോൾ കോൺഗ്രസ് കൊടിമരം സി.പി.എമ്മിന്റേതായി
പേരാമ്പ്ര : എരവട്ടൂരിൽ കോൺഗ്രസ് സ്ഥാപിച്ച കൊടിമരം നേരം ഇരുട്ടി വെളുത്തപ്പോൾ സി.പി.എമ്മിന്റേതായി. ത്രിവർണ പതാകക്ക് പകരം ചെഗുവേരയുടെ പടമുള്ള ചെങ്കൊടിയും ഉയർത്തി. കോൺഗ്രസ് കൊടിമരത്തിൽ പെയിന്റടിച്ച് ത്രിവർണ നിറം മാറ്റി ചുവന്നതാക്കി. എരവട്ടൂർ സുഭിക്ഷക്ക് സമീപം വേട്ടുവർ കണ്ടി മുക്കിൽ സ്ഥാപിച്ച കോൺഗ്രസ് കൊടിമരമാണ് സി.പി.എമ്മിന്റേതായത്.
കാലത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എത്തി കൊടി നീക്കം ചെയ്യണമെന്ന് സി.പി .എം നേതൃത്വത്തെ അറിയിച്ചെന്നും നീക്കം ചെയ്യാൻ തയ്യാറായില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തുടർന്ന് പൊലീസ് എത്തിയാണ് കൊടി നീക്കം ചെയ്തതെന്നും അവർ പറഞ്ഞു. പിന്നീട് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് കൊടിമരത്തിൽ പഴയ നിലയിൽ പെയിന്റ് അടിക്കുകയും പതാക ഉയർത്തുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍