മുക്കത്ത് ഗതാഗത നിയന്ത്രണം ഇന്നു മുതൽ

മു​ക്കം:  എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാത നവീകരണ പ്രവർത്തികളുടെ ഭാഗമായി ഇന്നു മുതൽ പതിനാല് ദിവസത്തേക്ക് മുക്കത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അഭിലാഷ് ജംഗ്ഷൻ മുതൽ അഗസ്ത്യമുഴി വരെയുള്ള ഭാഗത്താണ് റോഡ് നവീകരണത്തിൻ്റെ ഭാഗമായി ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിയന്ത്രണം ഏർപ്പെടുത്തുന്നത്.

കോഴിക്കോട് ഭാഗത്തുനിന്ന് അരീക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വെസ്റ്റ് മാമ്പറ്റയിൽ നിന്നും തിരിഞ്ഞ്, ബൈപാസ് വഴി പിസി ജംഗ്ഷനിലേക്കും തിരിച്ചും പോകേണ്ടതാണ്.

മുക്കത്ത് നി​ന്നു താ​മ​ര​ശേ​രി, തി​രു​വ​മ്പാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​യ്യി​ട്ടാ​പൊ​യി​ൽ മാ​മ്പ​റ്റ അ​ഗ​സ്ത്യ​മു​ഴി റൂ​ട്ടി​ൽ വ​ൺ​വേ​യാ​യി പോ​വാ​നും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വെ​സ്റ്റ് മാ​മ്പ​റ്റ​യി​ൽ നി​ന്നു തി​രി​ഞ്ഞ് മാ​മ്പ​റ്റ അ​ഗ​സ്ത്യ​മു​ഴി വ​ഴി പോ​കാ​നും തി​രി​ച്ചു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​തേ ക്ര​മ​ത്തി​ൽ തി​രി​ച്ചു​വി​ടാ​നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന​ട്രാ​ഫി​ക്ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍