ഗാന്ധി സ്മൃതി : വിവിധ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു.

താമരശ്ശേരി : കോരങ്ങാട് പബ്ലിക് ലൈബ്രറി ജനുവരി 30 ന് "ഗാന്ധി സ്മൃതി " എന്ന പേരിൽ വിവിധ ഓൺലൈൻ പരിപാടികൾ നടത്തി.ഗാന്ധി ദർശന പ്രഭാഷണം നടത്തിക്കൊണ്ട് പി വി ദേവരാജ് വാര്യർ പരിപാടി ഉദ്ഘാടനം ചെയ്തു ഗാന്ധിജിയെ പുതുതലമുറ അടുത്തറിയണമെന്ന് അദ്ധേഹം സൂചിപ്പിച്ചു.പ്രസിഡൻ്റ് .അഷ്റഫ് കോരങ്ങാട് അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാജു സി.പി സ്വാഗതവും
കോഡിനേറ്റർ. ഹനീഫ മാഷ് നന്ദിയും പറഞ്ഞു.രാജേഷ്,നാരായണൻ മാഷ്,  ഷംസീർ വമ്പൻ, ശ്രീമതി. മോളി ടീച്ചർ .അബൂബക്കർ PT, .നജീബ് PTഎന്നിവർ നേതൃത്വം നൽകി. ഓൺലൈൻ ഫാമിലി ക്വിസ്സ് മത്സരം നടത്തിയതിൽ  ഒന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു.  1. ആത്മരാം SB
2. മേരി മഞ്ജു വിൻസെൻ്റ്
രണ്ടാംസ്ഥാനം സാബിറ PT ഹൗസ്
എന്നിവർ കരസ്ഥമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍