സിദ്ധൻ ചമഞ്ഞ് വീടുകളിൽ പിരിവ് കബളിപ്പിക്കപ്പെടുന്നത് ഏറെയും സ്ത്രീകൾ
താമരശ്ശേരി: സിദ്ധൻ ചമഞ്ഞ് വീടുകളിൽ വ്യാപക പിരിവ്. നൽകുന്നത് അഞ്ഞൂറിൽ കുറയരുത് ഇരയാവുന്നത് സ്ത്രീകൾ.
താമരശ്ശേരി കോരങ്ങാട് പ്രദേശങ്ങളിൽ കഴിഞ്ഞദിവസം സിദ്ധൻ ചമഞ്ഞ് വ്യാപകമായി വീടുകളിൽ കയറി പിരിവ് നടത്തിയത്.നിർധന കുടുംബങ്ങളിലെ പ്രയാസം മനസ്സിലാക്കിയാണ് സിദ്ധൻ ചമഞ്ഞ് പിരിവ് നടത്തിയത്.
വിവാഹക്കാര്യം. അസുഖങ്ങൾ മാറ്റിത്തരാം എന്നൊക്കെ പറഞ്ഞു കൊണ്ടാണ് സ്ത്രീകളെ കളിപ്പിച്ചത്. കയ്യിലുള്ള പണം മൂന്നു സംഖ്യയിൽ കുറയരുത് എന്നായിരുന്നു സിദ്ധന്റെ നിബന്ധന.
സൗഹൃദം നടിച്ചാണ് സ്ത്രീകളെ കബളിപ്പിച്ചത് മാനഹാനി ഭയന്ന് ആരും പരാതി നൽകാൻ തയ്യാറായിരുന്നില്ല ഇത്തരം സിദ്ധന്മാർ ക്കെതിരെ കൂടുതൽ ജാഗ്രത വേണമെന്ന് നാട്ടുകാർ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍