ബിരിയാണി ചലഞ്ചിന് കൈത്താങ്ങായി ബിൽഡിംഗ് ഓണേർസ് വെൽഫയർ കമ്മിറ്റിയും .
താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 18 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്കുള്ള വിഭവ സമാഹരണ യഞ്ജത്തിൻ്റെ ഭാഗമായി K.B.O.W.Aതാമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സംഭാവനയായി നൽകുന്ന ഒരു ചാക്ക് അരി യൂണിറ്റ് പ്രസിഡൻ്റ് പി.എ അബ്ദുസമദ് ഹാജി, രക്ഷാധികാരി കെ.കെ രഘു, ട്രഷറർ നിയാസ് ഇല്ലിപറമ്പിൽ ,അബ്ബാസ് തച്ചംപൊയി എന്നിവർ ചേർന്ന് *താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്* ജെ.ടി.അബ്ദുറഹിമാൻ മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഖദീജ സത്താർ, ബ്ലോക്ക് മെമ്പർ മഹ്റൂഫ് തട്ടാഞ്ചേരി,ഫെസ്റ്റ് ചെയർമാൻ പി.എം അബ്ദുൽ മജീദ്, ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട്,, പ്രധാനധ്യാപിക ജ്യോതി മാനോത്ത് ,റാഷി താമരശ്ശേരി, ഹബീബ് റഹ്മാൻ, മനോജ് കിടവൂർ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍