NEWS BREAKING
വീണ്ടും കാട്ടുപന്നിയുടെ ആക്രമണം; സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ഒമ്പതുവയസുകാരിക്ക് പന്നിയുടെ ആക്രമണത്തിൽ സാരമായ പരിക്ക്.
താമരശ്ശേരി: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെരുമ്പള്ളി എട്ടേക്ര ആദിത്യ ജാവയിൽ (9) ജീനേഷ് ജാവയിൽ (34) എന്നിവർക്കാണ് പരിക്കേറ്റത്.
മലയോരമേഖലയിൽ കാട്ടുപന്നിയുടെ ആക്രമണം വർധിച്ചുവരികയാണെന്ന്.
കഴിഞ്ഞദിവസം കട്ടിപ്പാറയിലും കരിഞ്ചോലയിലും പന്നികൾ ഇറങ്ങി പരാക്രമം നടത്തി. വീടിന്‍റെ വരാന്തയിലിരിക്കുകയായിരുന്ന അസ്സൈനാര്‍ ഹാജിയെ പന്നി കുത്തി വീഴ്ത്തി.അദ്ദേഹത്തിന്റെ ഇരുകൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റു.
വെട്ടി ഒഴിഞ്ഞതോട്ടം ലത്തീഫ്, വേണാടി സ്വദേശി കെ ആമിന എന്നിവരെയും കാട്ടുപന്നി ആക്രമിച്ചു. ഇരുവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പലരും കാട്ടു പന്നി ആക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മാസങ്ങള്‍ക്ക് മുൻപ് ഇവിടെ വെച്ച് കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞതിനെത്തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചിരുന്നു. പന്നികളെ തുരത്താന്‍ വനം വകുപ്പ് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍