നാടൊരുങ്ങി ബിരിയാണി ചലഞ്ച് ഉത്സവമാക്കാൻ : ബിരിയാണി ചലഞ്ച് ലേക്ക് സംഭാവന നൽകി നാട്ടുകാരും വ്യക്തികളും .
താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 18 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്കുള്ള വിഭവ സമാഹരണ യഞ്ജം നാട് ഏറ്റെടുത്തിരിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് അംഗം എ.പി സജിത്ത് പറഞ്ഞു. കോരങ്ങാട് സ്വദേശി സി.കെ അബ്ദുറഹിമാൻ സംഭാവനയായി നൽകിയ ഒരു ചാക്ക് അരി ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ധേഹം. ചടങ്ങിൽ ഫെസ്റ്റ് ചെയർമാൻ പി.എം അബ്ദുൽ മജീദ്, ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട്, പ്രധാനധ്യാപിക ജ്യോതിമാനോത്ത്, റാഷി താമരശ്ശേരി അദ്ധ്യാപകന്മാരായ പി.ടി.മുഹമ്മദ് ബഷീർ, വി.നൗഷാദ്, റസാഖ്മലോറം, ,മിനി വില്യം തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍