ആനക്കൊമ്പുമായി അമ്പായത്തോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ ആനക്കൊമ്പുമായി അമ്പായത്തോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. 


ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
രണ്ട് ആനക്കൊമ്പുകള്‍ ചാക്കിലാക്കി കടത്തുകയായിരുന്നു മൂവരും. പരിശോധനയ്ക്കിടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോറസ്റ്റ് റേഞ്ച് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. നിലവില്‍ മൂന്നുപേരും ഇപ്പോള്‍ റേഞ്ച് ഓഫിസറുടെ കസ്റ്റഡിയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍