കുടുംബശ്രീ തെരഞ്ഞെടുപ്പ്: പുതുപ്പാടി യിൽ എൽ.ഡി.എഫും താമരശ്ശേരി യിൽ യു.ഡി.എഫും

താമരശ്ശേരി:കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന് പുതിയ ഭരണസാരഥികളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന താമരശ്ശേരി പഞ്ചായത്തിൽ സി.ഡി.എസ്  ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ യുഡിഎഫ് പിടിച്ചെടുത്തു.

കോൺഗ്രസ്സിലെ ജിൽഷ, മുസ്ലിം ലീഗിലെ സക്കീന എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ പതിമൂന്ന് വർഷങ്ങൾ തുടർച്ചയായി ഇടതുപക്ഷത്തിൻ്റെ കൈവശമായിരുന്നു.11 വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചു

തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി അഭിനന്ദിച്ചു.

പുതുപ്പാടി യിൽ ഇക്കുറിയും എൽ.ഡി.എഫ് അനുകൂല ഭരണം സമിതി തന്ന വീണ്ടും അധികാരത്തിൽ വന്നു. സിഡിഎസ് ചെയർപേഴ്‌സണായി കാവുംപുറം വാർഡിൽ നിന്നുള്ള ഷീബസജിയെയും,വൈസ് ചെയർപേഴ്‌സണായി ഒടുങ്ങാക്കാട് വാൻഡിൽ നിന്നുള്ള ഗീത ഗോപാലനേയും ഐകകണ്ഠേനെ തെരഞ്ഞെടുത്തു.ഡിസംബർ 20 ന് ആരംഭിച്ച തെരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായിട്ടാണ് പൂർത്തിയായത്.ജനുവരി 7 മുതൽ 13 വരെ അയൽക്കൂട്ട തെരഞ്ഞെടുപ്പും,16 മുതൽ 21 വരെ എഡിഎസ് തെരഞ്ഞെടുപ്പും പൂർത്തീകരിച്ചു.ചൊവ്വാഴ്ച നടന്ന സിഡിഎസ് തെരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങൾ പ്രകാരം എസ് സി സംവരണം ചെയ്ത  6 വാർഡുകളും ബിപിഎൽ സംവരണം ചെയ്ത 5 വാർഡുകളും ബാക്കി ജനറൽ വാർഡുകളിൽ നിന്നുമാണ് 21 സിഡിഎസ് അംഗങ്ങളെ തെരഞ്ഞെടുത്തത്. പുതിയ ഭരണസമിതിയുടെ സത്യപ്രതിഞ്ജ 26 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍